കെ.സി.വൈ.എം മാനന്തവാടി രൂപത പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും യൂത്ത് സിനഡും നടത്തി
മാനന്തവാടി: കെ.സി.വൈ.എം മാനന്തവാടി രൂപത 2018 പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്ഘാടനവും യുവാക്കളിലെ വിശ്വാസം, തൊഴില്‍, കുടുംബഭദ്രത എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി യൂത്ത് സിനഡും സംഘടിപ്പിച്ചു.ബത്തേരി രൂപതാ ബിഷപ്പും കെ.സി.ബി.സി യൂത്ത് കമ്മീഷന് ചെയര്‍മാനുമായ റവ.ഡോ.ജോസഫ് മാര്‍ തോമസ് പിതാവ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.സി.വൈ.എം രൂപത പ്രസിഡന്റ് ജിഷിന് മുണ്ടയ്ക്കാത്തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം സംസ്ഥാന പ്രസിഡണ്ട് ഇമ്മാനുവല്‍ മൈക്കിള്‍ പ്രവര്‍ത്തന വര്‍ഷ മാര്‍ഗരേഖ പ്രകാശനം ചെയ്തു.സംസ്ഥാന ഡയറക്ടര്‍ ഫാ.മാത്യു തിരുവാലില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.2018 വര്‍ഷത്തിലെ കെ.സി.വൈ.എം സംസ്ഥാന ഭാരവാഹികളെ ആദരിച്ചു. കെ.സി.വൈ.എം രൂപത ഡയറക്ടര്‍ റവ.ഫാ. ലാല്‍ ജേക്കബ് പൈനുങ്കല്‍ ,ഫാ.അനീഷ് കാട്ടാംകോട്ടില്‍,ശ്രീ.ബിബിന്‍ ചെമ്പക്കര, ജെനറല്‍ സെക്രട്ടറി സുബിന് ജോസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.റോസ് മേരി തേറു കാട്ടി ,അലീന ജോയി, ജിജോ താന്നിവേലി, ആല്ഫിന് അമ്പാറയില്‍, അഖില്‍ പള്ളത്ത്, സി .സ്മിത എസ്.എ.ബി.എസ്,റ്റോബി കൂട്ടുങ്കല്‍, അഞ്ജലി ചെറുപ്ലാവില്‍, ഗ്രാലിയ, റ്റിബിന്‍, ഫെഡിന്, അല്‍ജോസ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍