നിര്‍ദ്ധിഷ്ട ടാര്‍ മിക്സിംഗ് പ്ലാന്റിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്
പനമരം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് കൂളിവയല്‍ മതിശ്ശേരി കുന്നില്‍ പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്ന ടാര്‍ മിക്സ്ിംഗ് പ്ലാന്റിനെതിരെ ജനരോഷം രൂക്ഷമാകുന്നു. കോഫി പ്ലാന്റേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭൂമിയിലാണ് തലപ്പുഴ സ്വദേശി ടാര്‍ മിക്സിംഗ് പ്ലാന്റ് തുടങ്ങുന്നതെന്നും, ജനവാസ മേഖലയില്‍ ഇത്തരത്തിലൊരു പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കാന്‍ ഒരുതരത്തിലും തങ്ങള്‍ അനുവദിക്കില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് റവന്യൂ അധികാരികള്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ലാന്റ് ബോര്‍ഡംഗങ്ങളടക്കമുള്ള സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.രണ്ട് ആദിവാസി കോളനികള്‍, ആരാധനാലയങ്ങള്‍, അംഗന്‍വാടി മുതലയ സ്ഥിതി ചെയ്യുന്ന ജനവാസ മേഖലയിലാണ് ടാര്‍ മിക്സിംഗ് പ്ലാന്റ് തുടങ്ങാനുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നുവരുന്നത്. ശ്വാസകോശഅര്ബുദമടക്കമുള്ള മാരകരോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഇത്തരമൊരു പ്ലാന്റ് യാതൊരു കാരണവശാലും പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ശക്തമായി ബോധവത്കരണ പ്രതിഷേധ പരിപാടികള്‍ ആവിഷ്കരിച്ച് വരുന്നുണ്ട്.സുരേഷ് ബാബു കണ്‍വീനറും,ഒ .എം ജോര്‍ജ് ചെയര്‍മാനുമായി രൂപീകരിച്ചിരിക്കുന്ന ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരുംദിനങ്ങളില്‍ കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് നാട്ടുകാരുടെ നീക്കം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍