യൂത്ത്ലീഗ് വികസന പിന്നോക്ക യാത്ര സമാപിച്ചു.
കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വികസന പിന്നോക്കാവസ്ഥയില്‍ പ്രതിഷേധിച്ച് 'വെറുതെ ഒരു എം.എല്‍.എ' എന്ന മുദ്രാവാക്യവുമായി കല്‍പ്പറ്റ നിയോജക മണ്ഡലം യൂത്ത്ലീഗ് നടത്തിയ വികസന പിന്നോക്ക യാത്ര സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ പിന്നോട്ട് നടന്ന് പ്രതിഷേധ പ്രകടനം നടത്തി.വിജയ പമ്പ് പരിസരത്ത് നടന്ന സമാപന സമ്മേളനം യൂത്ത്ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു.കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് ജില്ലാ വൈസ്പ്രസിഡന്റ് പി.കെ അബൂബക്കര്‍, സെക്രട്ടറിമാരായ സി മൊയ്തീന്‍കുട്ടി,യഹ്യാഖാന്‍ തലക്കല്‍, മണ്ഡലം ലീഗ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, യൂത്ത്ലീഗ് ജില്ലാപ്രസിഡന്റ് കെ ഹാരിസ്, സലാം നീലിക്കണ്ടി, കെ.കെ ഹനീഫ, എ.കെ റഫീഖ് പ്രസംഗിച്ചു. സെക്രട്ടറി സി ഷിഹാബ് സ്വാഗതവും, ടി.എസ് നാസര്‍ നന്ദിയും പറഞ്ഞു. പിന്നാക്കയാത്രക്ക് അഡ്വ.എ.പി മുസ്തഫ, സി.ടി ഹുനൈസ്, ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, സി.എച്ച് ഫസല്‍, മണ്ഡലംയൂത്ത്ലീഗ് ഭാരവാഹികളായ സി.ഇ ഹാരിസ്, കെ.കെ മുഹമ്മദലി, ഷാജി കുന്നത്ത്, എ.കെ സൈതലവി, പി.എം ജൗഹര്‍, പി.പി ഷൈജല്‍, ഗദ്ദാഫി റിപ്പണ്‍, റജീഷലി കെ., സി.കെ സലിം, ഇബ്രാഹിം നെല്ലിയമ്പം, ബഷീര്‍ പഞ്ചാര, അസീസ് അമ്പിലേരി, സലാം മുണ്ടേരി, സിദ്ധീഖ് പിണങ്ങോട്, സി.കെ അബ്ദുള്‍ ഗഫൂര്‍, മുസ്തഫ പടിഞ്ഞാറത്തറ, ശംസുദ്ദീന്‍ പൊഴുതന, നിഷാദ് മേമന, സി ഹാരിസ്, റിയാസ് പാറോല്‍, ഷാഫി വൈപ്പടി, ഷാഫി എടഗുനി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍