റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ഐഎന്‍ടിയുസി റോഡ് ഉപരോധിച്ചു
നൂറ് കണക്കിന് വാഹനങ്ങള്‍ ദിനംപ്രതി കടന്നു പോകുന്ന പ്രധാനപാതയായിട്ടുകൂടി മാനന്തവാടി കാട്ടിക്കുളം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്ത ഭരണകര്‍ത്താക്കളുടെ അനാസ്ഥക്കെതിരെ ഐഎന്‍ടിയുസി കാട്ടിക്കുളത്ത് റോഡ് ഉപരോധിച്ചു. ഉപരോധസമരം റഷീദ് തൃശിലേരി ഉത്ഘാടനം ചെയ്തു. എഎം നിശാന്ത് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വാഹനങ്ങള്‍ വരുന്ന സമയങ്ങളില്‍ മാത്രം അവരുടെ ആഡംബര കാറുകള്‍ക്ക് കേടുപറ്റാതിരിക്കാനായി റോഡിലെ കുഴികളടച്ച് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനാണ് എംഎല്‍എ ഒആര്‍ കേളു ശ്രമിക്കുന്നതെന്ന് ഐഎന്‍ടിയുസി കുറ്റപ്പെടുത്തി. അറ്റകുറ്റപണി നടത്തി പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാതെ സമ്പൂര്‍ണ്ണമായും റോഡ് ഗതാഗതയോഗ്യമാക്കുന്നത് വരെ സമരങ്ങളുമായി മുന്നോട്ടു പോവുമെന്നും, വെറുതെ ഒരു എംഎല്‍എ ആയി കേളു മാറിയെന്നും ഇതിലും ഭേദം അദ്ധേഹം രാജിവെയ്ക്കുകയാണെന്നും സമരക്കാര്‍ പറഞ്ഞു. ഷിനോജ് അണമല അദ്ധ്യക്ഷത വഹിച്ചു. എ എം. നിശാന്ത് മുഖ്യ പ്രഭാഷണം നടത്തി . സുശോഭ്, സുധീഷ്, ധര്മ്മന്, ജോഷിത്ത്, സതീശന്, വര്‍ക്കി, ഷാജി ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍