കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; ബൈക്കും പിടിച്ചെടുത്തു
മാനന്തവാടി കല്ലുമൊട്ടംകുന്ന് പെരുമ്പില്‍ ജിതിന് ജോണി (23)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യസൂചനയെ തുടര്‍ന്ന് പോലീസ് ജിതിന്റെ ബൈക്ക് രണ്ടുതവണ തടയാന്‍ ശ്രമിച്ചൂവെങ്കിലും പോലീസിനെ വെട്ടിച്ച് കടന്നുകളയുകായായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് രാത്രിയോടെ മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് കഞ്ചാവ് സഹിതം ജിതിനെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ കെഎല്‍ 59 സി 6101 ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജിതിനെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍