സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും
മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അറുപത്തിയെട്ടാം വാര്‍ഷികവും യാത്രയയപ്പു സമ്മേളനവും മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ വി.ആര്.പ്രവീജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.കെ.തുളസിദാസ് അധ്യക്ഷത വഹിച്ചു. വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ വി.ജെ.റോയി മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിരമിക്കുന്ന ഹെഡ്മാസ്റ്റര് ജോണ്‍ മാത്യു, കെ.ജെ.പ്രകാശന്, പി.ഹരിദാസ് എന്നിവരെ നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ പ്രദീപശശി പൊന്നാടയണിച്ച് ആദരിച്ചു. പിടിഎയുടെ ഉപഹാരം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.ടി.ബിജു, ശാരദ സജീവന്, ലില്ലി കുര്യന് എന്നിവര്‍ നല്കി. ബാലസാഹിത്യകാരന്‍ മധു പനക്കാട് മുഖ്യ പ്രഭാഷണം നടത്തി.പഠനത്തില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ എന്‍ഡോവുമെന്റുകള്‍ കൗണ്‍സിലര്‍ പി.വി. ജോര്‍ജ്ജ് ,സത്യഭാമ ടീച്ചര്‍ എന്നിവര്‍ നല്കി.മദര്‍ പി ടി എ പ്രസിഡന്റ് അഡ്വ.ഗ്ലാഡിസ് ചെറിയാന്, പി ടി എ വൈസ് പ്രസിഡന്റ് എം.പി.ശശികുമാര്‍, എസ്.എം.സി.ചെയര്മാന് ടോണി ജോണ്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ജസ്റ്റിന് ബേബി, പൂര്‍വ്വ അധ്യാപക സംഘടന പ്രസിഡന്റ് കെ.കെ.നാരായണന്‍മാസ്റ്റര്‍, ബാബു ഫിലിപ്പ്, എ.എം.ബെന്നി, പി.വി. ജേക്കബ്, സ്കൂള്‍ ചെയര്മാന്ഷിനാദ്.എം.സാദിര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.സ്ക്കൂള് പ്രിന്‍സിപ്പാള്‍ എം.അബ്ദുള്‍ അസീസ് സ്വാഗതവും വി.കെ.ബാബുരാജ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍