കലകളും സാഹിത്യങ്ങളും മനുഷ്യകുലത്തിന്റെ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കണം:എസ്.മുഹമ്മദ് ദാരിമി
വെണ്ണിയോട്: കലകളും സാഹിത്യങ്ങളും മനുഷ്യകുലത്തിന്റെ നന്മകള്ക്കു വേണ്ടിയാണ് ഉപയോഗപ്പെടുത്തേണ്ടതെന്നും ,വര്‍ത്തമാനകാലത്ത് കലകളുടേയും സാഹിത്യങ്ങളുടേയും പ്രസക്തി ഏറെ വലുതാണെന്നും സമസ്ത ജില്ലാ സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി പറഞ്ഞു.വെണ്ണിയോട് കരിഞ്ഞകുന്ന് ദാറുല്‍ ഹുദാ മദ്റസയില്‍ (വാദീ ത്വയ്ബ )എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയം കലാ സാഹിത്യ മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ഷൗ ക്കത്തലി മൗലവി വെള്ളമുണ്ട അദ്ധ്യക്ഷനായിരുന്നു.ഹാരിസ് ബാഖവി കമ്പളക്കാട്, കെ.കെ.എം ഫൈസി, മഹല്ല് പ്രസിഡണ്ട് സൈതലവി, കോട്ടത്തറ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി.നാസര്‍, മൊയ്തുട്ടിയമാനി, തുടങ്ങിയവര്‍ സംസാരിച്ചു കണ്‍വീനര്‍ അലി യമാനി സ്വാഗതവും മുസ്തഫ വെണ്ണിയോട് നന്ദിയും പറഞ്ഞു 14 മേഖലകളില്‍ നിന്നുള്ള 500 പ്രതിഭകള്‍99 ഇനങ്ങളിലായി മാറ്റുരച്ചുസമാപന സമ്മാനദാന സംഗമം ശിഹാബുദ്ദീന് തങ്ങള്‍ ഉദ്ഘാടനം ചെയ്തു ,അബ്ദുല്ലത്തീഫ് വാഫി മുഖ്യ പ്രഭാഷണം നടത്തി .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍