കല്ലോടി സെന്റ് ജോര്‍ജ്ജ് ഫൊറോന ദേവാലയ തിരുനാള്‍ ഫെബ്രുവരി 1 മുതല്‍ 11 വരെ
മാനന്തവാടി: കല്ലോടി സെന്റ് ജോര്‍ജ്ജ് ഫൊറോന ദേവാലയത്തില്‍ പരി. അമ്മയുടെയും, ഇടവക മധ്യസ്ഥനായ വി. ഗീവര്ഗ്ഗസിന്റെയും, വി. സെബസ്ത്യാനോസിന്റെയും തിരുനാള്‍ മഹോത്സവം ഫെബ്രുവരി 1 മുതല്‍ 11 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുനാളിന് തുടക്കം കുറിച്ച് ഫെബ്രുവരി 1 ന് വൈക്കുന്നേരം 4 മണിക്ക് ഇടവക വികാരി ഫാ. അഗസ്റ്റിന് പുത്തന്‍പുര പതാക ഉയര്‍ത്തും .തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 6.45 നും .വൈകുന്നേരം 4.30 ന് ദിവ്യബലിയും നടക്കും.തിരുനാള്‍ ദീനമായ ഫെബ്രുവരി 10 ശനിയാഴ്ച്ച 4.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനക്ക് മുന്‍ വികാരി ഫാ. ജോസ് കൊച്ചറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും .തുടര്‍ന്ന് പുളിഞ്ഞംപറ്റ കുരിശടിയിലേക്ക് .ഭക്തിനിര്ബലമായ തിരുനാള്‍ പ്രദക്ഷിണവും നടക്കും .തുടര്‍ന്ന് മേളക്കാഴ്ച്ചയും .ആകാശവിസ്മയവും നടക്കും .സമാപനദിനമായ ഫെബ്രുവരി 11 തിയ്യതി ഞായറാഴ്ച്ച .10.15 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ: പോള്‍ കൂട്ടാല മുഖ്യകാര്‍മികത്വം വഹിക്കും .തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും .നേര്‍ച്ചഭക്ഷണം .ഉല് പന്ന ലേലം ഏന്നിവയും നടക്കും വാര്‍ത്താ സമ്മേളനത്തില്‍ ഇടവക വികാരി ഫാ: അഗസ്റ്റിന് പുത്തന്‍പുര, അസി .വികാരി ഫാ: സുനില്‍ മംത്തില്‍, കമ്മറ്റികാരായ. ജോര്‍ജ് പടകൂട്ടില്‍, ലോറന്‍സ് കിഴക്കേപയ്യംമ്പള്ളി, ഷാബു ചക്കാലക്കൂടി ,ഷൈജു പറയിടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍