ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ ഭാഗമായി മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് റിപ്പബ്ലിക് ദിനത്തില്‍ തിരുനെല്ലി പഞ്ചായത്ത് ബേഗൂര്‍ കോളനിയില്‍ ലഹരി വിരുദ്ധ ക്ലാസ് നടത്തുകയും മെഴുകുതിരി വെട്ടം തെളിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു . സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.പരിപാടിയ്ക്ക് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി എം കാസിം , എക്സൈസ് ഇന്‍സ്പെക്ടര്‍ അഷറഫ് പ്രിവന്റീവ് ഓഫീസര്‍മാരായ പി.എ പ്രകാശ്, പി.ഡി സുരേഷ് സിഇഒമാരായ പി.ആര് ജി നോഷ്,സനല്‍കുമാര്‍,ശ്രീജേഷ്,വാര്‍ഡ് മെമ്പര്‍ സിജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍