വിമുക്തഭടന്മാരുടെ സേവനം ത്യാഗപൂര്‍ണ്ണം:മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്
മാനന്തവാടി:വിമുക്തഭടന്മാരുടെ സേവനം ത്യാഗപൂര്‍ണ്ണമെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്.കേരള സ്റ്റേറ്റ് എക്സ് സര്‍വ്വീസ് ലീഗ് മാനന്തവാടിയില്‍ നടത്തിയ റിപ്പബ്ലിക്ക് ദിനാഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുമ്പോള്‍ മുന്തിയ പരിഗണന വിമുക്ത ഭടന്മാര്ക്ക് നല്‍കേണ്ടത് ആവശ്യവുമാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ക്ഷീര സംഘം ഹാളില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്.രാജ്യ കാവല്കാരായി സേവനം ചെയ്ത വിമുക്ത ഭടന്മാരെ കാലം മറന്നു കൂടെന്നും മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു.ജില്ലാ പ്രസിഡന്റ് കെ.എം അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ബ്രിഗേഡിയര്‍ വി.ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി.വി.എ.തോമസ്, പൗലോസ്, സുബൈദാര്‍ മാത്യു, ജോയ് മാത്യു, മധുസൂദനന് ,ബാലകൃഷ്ണന്, അശോകന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍