സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും.
മാനന്തവാടി: കല്ലോടി സെന്റ് ജോസഫ്സ് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ നാല്‍പ്പത്തിരണ്ടാമത് വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമേമളനവും സമുചിതമായി ആഘോഷിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തില്‍ റവ.ഫാ. അഗസ്റ്റിന് പുത്തന്‍പുര അധ്യക്ഷത വഹിച്ചു.സര്‍വ്വീസില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന അധ്യാപകരായ ഡോളി എം.സി,പി.ജെ മേരി,സി.എല്‍സി ജോണ്‍ എന്നിവരുടെ ഫോട്ടോ പ്രകാശനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന് നിര്‍വ്വഹിച്ചു.പ്രതിഭകള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണം മുന്‍ പ്രിന്‍സിപ്പാള്‍ കെ എ അന്റണി മാസ്റ്റര്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ നജീബ് മണ്ണാര്, മാര്ട്ടിന് എന്‍ പി. ജോര്‍ജ് സി.വി. ഷാജന് ടി എം .സി ബി കപ്പലുമാക്കല്‍,ജോര്‍ജ് പടകൂട്ടില്‍,സാല്‍വി ഷാജന്, കൃഷ്ണപ്രിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.വിരമിക്കുന്ന അധ്യാപകര്‍ മറുപടി പ്രസംഗവും സെബാസ്റ്റ്യന്‍ എം.യു, സ്വാഗതവും സീനിയര്‍ അധ്യാപിക ഷൈന്‍ സി മാത്യു സ്കൂള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടവതരണവും, സന്തോഷ് വി.ടി. നന്ദിയും രേപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍