ശില്‍പ്പശാല സംഘടിപ്പിച്ചു.
പുല്‍പ്പളളി: പഴശ്ശിരാജാ കോളേജിലെ ടൂറിസം ഡിപ്പാര്‍ട്ട്മെന്റും മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. പ്രമുഖ ട്രാവല്‍ ജേര്‍ണലിസ്റ്റും ബ്ലോഗ്ഗറും എഴുത്തുകാരിയുമായ അഞ്ജലി തോമസ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. അവരുടെ 'ദെയര്‍ ആര് നോ ഗോഡ്സ് ഇന്‍ നോര്‍ത്ത് കൊറിയ' എന്ന പുസ്തകത്തെക്കുറിച്ച് ക്രിയാത്മകമായ ചര്‍ച്ചയും നടന്നു.കോളേജ് ബര്‍സാര്‍ ഫാ.ജോര്‍ജ്ജ് ആലുംമൂട്ടില്‍, പ്രിന്‍സിപ്പാള്‍ ഡോ.എ.ഒ. റോയ്, ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് മേധാവി ദിലീപ് എം.ആര്., സനൂപ് പി.വി., ജോസ് അബ്രഹാം എന്നിവര്‍ സംസാരിച്ചു. അദ്ധ്യാപകരായ ഷൈജു പി.വി., ഡെനി തോമസ്, ജിബിന്‍ വര്‍ഗ്ഗീസ്, സുമന് ഫിലിപ്പ് വില്ലോത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍