സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജില്ലാ റാലിക്ക് തുടക്കമായി
മാനന്തവാടി:സ്ക്കൗട്ട്സ് ആന്റ് ഗൈഡ്സ് വയനാട് ജില്ലാ റാലിയും സ്ക്കൗട്ട് ഗൈഡ് സംഗമവും മാനന്തവാടി ജി.വി.എച്ച്.എസ്.എസ്സില്‍ ആരംഭിച്ചു.റാലിയുടെ ഔപചാരികമായ ഉദ്ഘാടനം നാളെ (ജനുവരി 26) രാവിലെ 10 മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ത്രന് നിര്‍വഹിക്കും.ഒ.ആര് .കേളു എം എല്‍ എ അധ്യക്ഷത വഹിക്കും.നഗരസഭ ചെയര്മാന് വി.ആര്. പ്രവീജ് മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിക്കും. ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് വിനോദ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ലയിലെ 180 സ്ക്കൂളുകളില്‍ നിന്നായി 300 യൂണിറ്റുകളിലെ 3000 ത്തോളം വിദ്യാര്‍ത്ഥികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന റാലിയില്‍ പങ്കെടുക്കുന്നത്.
ആദ്യമായി ഹയര്‍ സെക്കണ്ടറി വിഭാഗവും പങ്കെടുക്കുന്നുണ്ട്. റാലിയുടെ ഭാഗമായി ജില്ലയിലെ സ്ക്കൗട്ട് ഗൈഡ് യൂണിറ്റുകള്‍ ഗ്രൗണ്ടില്‍ സ്വന്തമായി നിര്‍മ്മിച്ച ടെന്റുകളില്‍ താമസിക്കും. നൃത്തസന്ധ്യ, മാര്‍ച്ച് പാസ്റ്റ്, ഡിസ്പ്ളേ, പജന്റ്ഷോ, ബാന്റ് ഡിസ്പ്ളേ, പാചക മത്സരം, പ്രദര്‍ശനം, സാഹസിക പ്രവര്‍ത്തനങ്ങള്‍, ദേശീയോദ്ഗ്രഥന റാലി, ഹാര്‍മണി ഗെയിം, ഫ്രണ്ട് ഷിപ്പ് ഗെയിം, എന്നിവയും ഉണ്ടാകും. 24 സാഹസിക ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. വര്‍ണ്ണശബളമായ ദേശീയോദ്ഗ്രഥന റാലി നാളെ വൈകുന്നേരം മാനന്തവാടി നഗരത്തിലൂടെ നടക്കും. 27 ന് വൈകു.4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എസ് സുഹാസ്, പോലിസ് ചീഫ് ഡോ. അരുള്‍ ബി കൃഷ്ണ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീതാ രാമന്, പനമരം ബ്ളോക്ക് പ്രസി.ദിലീപ് കുമാര്‍, വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍, അസോസിയേഷന് സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍