പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് വീടൊരുക്കി എന്‍.എസ്.എസ് ; ആറ് ലക്ഷം ചിലവഴിച്ച് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനവും, സ്നേഹസംഗമവും വെള്ളിയാഴ്ച്ച
മാനന്തവാടി ഗവ.കോളേജ് നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തില്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഉഷ, ദേവി എന്നിവര്‍ക്കായി പായോട് നിര്‍മ്മിച്ച വീടിന്റെ കൈമാറ്റവും എന്‍.എസ്. എസ് സ്നേഹസംഗമവും ജനുവരി 26 രാവിലെ 10.30 ന് പായോട് വെച്ച് നടക്കും.കണ്ണൂര്‍ യൂണിവേഴ്സിറ്റി- എന്‍.എസ്.എസ് സ്നേഹവീട് എന്ന ആശയത്തിന്റെ ഭാഗമായാണ് മാനന്തവാടി ഗവ.കോളേജ് എന്‍.എസ്. വളണ്ടിയര്‍മാര്‍ വീട് നിര്‍മാണം ആവേശപൂര്‍വ്വം ഏറ്റെടുത്തത്.എടവക ഗ്രാമ പഞ്ചായത്ത്, മാനന്തവാടി -കല്‍പ്പറ്റ ഗവണ്മെന്റ് കോളേജ് അധ്യാപക-അനദ്ധ്യാപകര്‍, പഴശി ഗ്രന്ഥാലയം ,ജനമൈത്രി പോലീസ് ,പായോട് നിവാസികള്‍ ജി.സി.എം എന്‍ സി സി ,തുടങ്ങി സുമനസുകളായ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് ഏകദേശം 6 ലക്ഷം രൂപ മുടക്കി എന്‍.എസ്.എസ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. തൊഴില്‍ സംബന്ധമായ മുഴുവന്‍ ജോലികളും ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത് എന്‍.എസ് .എസ് വളണ്ടിയര്‍മാരാണ്.വെള്ളിയാഴ്ച്ച നടക്കുന്ന കൈമാറ്റ കര്‍മ്മത്തിലും സ്നേഹസംഗമത്തിലും എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഉഷാ വിജയന് ,മാനന്തവാടി ബ്ലോക്ക് മെമ്പര്‍ ശ്രീ.വല്സന് ,വാര്‍ഡ് മെമ്പര്‍മാരായ ശ്രീമതി. ഷൈനി ഈങ്ങാ പ്ലാക്കല്‍ ,ശ്രീ.സി.സി .ജോണി, ഗവ.കോളേജ് പ്രിന്‍സിപ്പാള്‍ ശ്രീമതി ബീന സദാശിവന്, പഴശി ഗ്രന്ഥാലയം പ്രസിഡന്റ് ശ്രീ.പ്രതീഷ്, ശ്രീ.വിനോദ് പായോട് ,ശ്രീ.ജസ്റ്റിന് ബേബി ,ശ്രീ.സീസര്‍ ജോസ്, ശ്രീ.എ.അജയകുമാര്‍ തുടങ്ങി സാമൂഹ്യ, സംസ്ക്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍