ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
പുല്‍പ്പളളി: സംസ്ഥാന ആരോഗ്യവകുപ്പിന്റെ ക്യാന്‍സര്‍ ബോധവത്കരണ പ്രോഗ്രാമിന്റെ ഭാഗമായി പഴശ്ശിരാജാ കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സാമൂഹികആരോഗ്യകേന്ദ്രം കൗണ്‍സിലര്‍ ആന്റണി ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എ.ഒ. റോയ് അദ്ധ്യക്ഷനായി.എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് കോളേജ് എന്‍.എസ്.എസ്. യൂണിറ്റ് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനം സി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ അബ്ദുള്‍ ജലീല്‍ നിര്‍വ്വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പൊതുആരോഗ്യകേന്ദ്രം ഇന്‍സ്പെക്ടര്‍ രഞ്ജിത്ത്, എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍മാരായ ടോണി തോമസ് പൊടിമറ്റം, സ്മിത ചാക്കോ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളായ അഭിജിത്ത് കെ. , നന്ദു, മാജിയ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം ന
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍