മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു
ബത്തേരി: 'ജനാധിപത്യ നിഷേധത്തിനെതിരെ വിദ്യാര്‍ത്ഥി പ്രതിരോധം ' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥി റാലിയുടെ പ്രചരണാര്‍ത്ഥം ബത്തേരി സെന്റ്മേരീസ് കോളേജ് യൂണിറ്റ് നടത്തിയ മെഹന്തി ഫെസ്റ്റ് ശ്രദ്ധേയമായി.ഹരിത ജില്ലാ സെക്രട്ടറി അനഘ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പള്‍ ഡോ.ഷേബ എം ജോസഫ് സമ്മാനദാനം നിര്‍വഹിച്ചു. ബത്തേരി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.പി.അശ്കറലി, സഫുവാന്‍ വെള്ളമുണ്ട, നിസാര്‍ കരടിപ്പാറ, സാദിഖ് മലവയല്‍, സാദിഖ് പുതുക്കാട്, പ്രസാദ് മലപ്പുറം, റാഫി മംഗലശ്ശേരി ,ഷാജഹാന് അമ്പലവയല്‍,ഇര്‍ഷാദ് ,റെഫിന്,അജ്മല്‍, അര്‍ശദ്, അന്‍ഷാദ്, ഇര്ഫാന് എന്നിവര്‍ നേതൃത്വം നല്കി.അന്‍പതോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍