സ്നേഹസ്പര്‍ശം 2018 ;സാന്ത്വന സംഗമം നടത്തി.
പുല്‍പ്പള്ളി ജയശ്രീ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥികള്‍ മരക്കടവിലെ സ്നേഹ ഭവന് അന്തേവാസികള്‍ക്കൊപ്പം സ്നേഹസ്പര്‍ശം 2018 എന്ന പേരില്‍ സാന്ത്വന സംഗമം നടത്തി.അമ്മമാര്‍ക്കൊപ്പം ഞങ്ങളും എന്ന സന്ദേശമുയര്‍ത്തിയായിരുന്നു വിദ്യാര്‍ത്ഥികളുടെ സംഗമം.സി.കെ.രാഘവന് സ്മാരക ട്രസ്റ്റ് സെക്രട്ടറി കെ.ആര്.ജയരാജ് സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മദര്‍ ജോയ്സി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഷീല ജയപ്രകാശ്, സി.എം.എല്‍ ദോസ് ,സിസ്റ്റര്‍ മെറീന, ശരത് ശിവദാസ്, ആനി അലക്സ്, അനന്തു ബാബു, ഷെമീന, ബിബിന്‍ ജോണി, ഷിബിന, ജിനു, അനീറ്റ എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍