ചെന്നായ്ക്കൂട്ടം ആടുകളെ ആക്രമിച്ചുകൊന്നു
പുല്‍പ്പള്ളി:വയലില്‍ മേയാന്‍ വിട്ട രണ്ട് ആടുകളെ ചെന്നായ്ക്കള്‍ കടിച്ചുകൊന്നു. ബന്ദിപ്പൂര്‍ വനമേഖലയോട് ചേര്‍ന്നുള്ള കൊളവള്ളി ഐശ്വര്യക്കവല അംബേദ്കര്‍ കോളനിയിലെ ബേബിയുടെ ആടുകളെയാണ് ചെന്നായ്ക്കള്‍ കൊന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആടുകളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ചെന്നായക്കൂട്ടത്തെ തുരത്തിയത്. ഇതിനുമുമ്പും നിരവധിതവണ ചെന്നായ്ക്കള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍