പ്ലാസ്റ്റിക് രഹിത സെമിനാര്‍ സംഘടിപ്പിച്ചു.
പുല്‍പ്പള്ളി സി.കെ രാഘവന് സ്മാരക ബി.എഡ് കോളേജില്‍ ഭൂമിത്ര സേനയുടെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനവും ഭൂമിയുടെ നിലനില്‍പ്പും, പരിസ്ഥിതിയും മാറുന്ന കാലാവസ്ഥയും എന്നീ വിഷയങ്ങളില്‍ പരിസ്ഥിതി പഠന സെമിനാര്‍ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കോളേജ് കാമ്പസില്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനായി പ്രത്യേക കൂടകള്‍ സ്ഥാപിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ദിലീപ്കുമാര് സെമിനാര്ഉദ്ഘാടനം ചെയ്തു. സി കെ ആര് എം ട്രസ്റ്റ് ചെയര്മാന് കെ. ആര്. ജയറാം അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.ടി.പി. പവിത്രന്, കെ. ആര്. ജയരാജ്, കെ. റാണി വര്‍ഗ്ഗീസ്, സോളി ജോര്‍ജ്, അനീഷ ബീഗം, ലിനു പി ജോസഫ്, ഷീബ പി. ജോര്‍ജ്ജ്, അജിത്ത് പ്രകാശ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍