നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് ഇടിഞ്ഞു വീണു തൊഴിലാളി മരിച്ചു
മേപ്പാടി: മേപ്പാടി കുന്നമംഗലം വയലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു.കടൂര്‍ സ്വദേശി കരിമ്പയില്‍ അസീസ് (52) ആണ് മരിച്ചത്. പരിക്കേറ്റ പൂത്തക്കൊല്ലി സ്വദേശി ദേവരാജിനെ മേപ്പാടിയിലെ മുപ്പന്‍സ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. വീടിന്റെ മുകള്‍വശത്തെ സ്ലാബിളകി താഴേക്ക് വീഴുകയും അസീസ് സ്ലാബിനടിയില്‍പെടുകയുമായിരുന്നു. തുടര്‍ന്ന് ഏറെ പണിപ്പെട്ട് സ്ലാബ് നീക്കം ചെയ്ത് അസീസിനെ പുറത്തെടുത്ത് മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
