OPEN NEWSER

Tuesday 26. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലഹരിക്കെതിരെ പന്ത് തട്ടി പനമരം ഗവ.ഹൈസ്‌കൂള്‍; 'നല്ല നാളേക്ക് കായിക ലഹരി' പദ്ധതിക്ക് തുടക്കമായി

  • Mananthavadi
06 May 2026

പനമരം: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കായിക വിനോദങ്ങളിലൂടെ പ്രതിരോധം തീര്‍ക്കാന്‍ പനമരം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍. സ്‌കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന 'നല്ല നാളേക്ക് കായിക ലഹരി' എന്ന പദ്ധതിയുടെ ഭാഗമായി നീരിട്ടാടിയിലെ ക്ലബ്ബിന് ഫുട്ബാള്‍ വിതരണം ചെയ്തു.
പനമരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജഹാന്‍ കോവ ഫുട്ബാള്‍ കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലഹരിയുടെ വഴികളിലേക്ക് യുവതലമുറ വഴിതെറ്റാതിരിക്കാന്‍ കായികമായ ഉന്മേഷവും വിനോദങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


ചടങ്ങില്‍ എക്‌സൈസ് വിമുക്തി മിഷന്‍ വയനാട് ജില്ലാ കോഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ അച്ചൂരാനം ലഹരിവിരുദ്ധ ബോധവല്‍ക്കരണ സന്ദേശം നല്‍കി.ലഹരി വിമുക്തമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ കായിക ക്ലബ്ബുകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സ്‌കൂള്‍ എച്ച്.എം.ഷീജ ജെയിംസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് എം.സി. ഷിബു,ലഹരിവിരുദ്ധ ക്ലബ്ബ് ഇന്‍ ചാര്‍ജ് ടി.മുഹമ്മദ് നവാസ്,കെ. രേഖ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളെ ലഹരിയുടെ ചതിക്കുഴികളില്‍ നിന്നും അകറ്റി ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുകയാണ് ഈ പദ്ധതിയിലൂടെ സ്‌കൂള്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നും വിലയില്‍ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 1,16,880 രൂപയായി
  • ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയും കൂടി
  • സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • ദുരൂഹ സാഹചര്യത്തില്‍ വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • ബക്രീദിന് രണ്ടുദിവസം അവധി; 27ന് പുറമെ 28ന് കൂടി അവധി
  • സംസ്ഥാനത്ത് മഴ തുടരും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • ഇന്ധന വില വീണ്ടും കൂട്ടി: പെട്രോളിന് 87 പൈസയുടെ വര്‍ധനവ്
  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show