OPEN NEWSER

Monday 18. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ശിശുമല കുരിശ് മലക്കയറ്റത്തിന് വന്‍ ഭക്തജന പ്രവാഹം

  • S.Batheri
12 Apr 2026

പുല്‍പ്പള്ളി: വയനാടിന്റെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന ശിശുമല കുരിശുമലയില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പുതുഞായര്‍ ആഘോഷത്തിനും വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിനും ഭക്തി സാന്ദ്രമായി കൊടിയിറങ്ങി. ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നായി ഭക്തജനപ്രവാഹമായിരുന്നു. തിരുനാളിന് .ശനിയാഴ്ച വൈകുന്നേരം 4.15ന് മലയടിവാരത്തുനിന്നും കുരിശിന്റെ വഴി, ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം എന്നിവയക്ക് ഫാ. സജി ഇളയിടത്ത് കാര്‍മ്മികത്വം വഹിച്ചു , തുടര്‍ന്ന് രാത്രി എട്ടിന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ.സണ്ണി തോട്ടപ്പള്ളി നേതൃത്വം നല്‍കി. തിരുനാളിന്റെ പ്രധാന ദിനമായ ഇന്ന് രാവിലെ ഏഴിന് ആഘോഷമായ കുര്‍ബാന, മലങ്കര റീത്ത് എന്നിവയ്ക്ക് ഫാ. ജെയിംസ് മലയപ്പറമ്പില്‍ കാര്‍മ്മികത്വം വഹിച്ചു. രാവിലെ, ഒന്‍പതിന് മലയടിവാരത്തുനിന്നും സ്ലീവാപാത, തുടര്‍ന്ന് നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം എന്നിവയ്ക്ക് ഫാ. അബ്രഹാം നാടികുന്നേല്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണം. ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരകണക്കിന് വിശ്വാസികളാണ് മല കയറാന്‍ എത്തിയത്.ശിശുമലയിലേക്ക് പ്രത്യേക വാഹന സൗകര്യവുമൊരുക്കിയിരുന്നു


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കെഎസ്ആര്‍ടിസി മിന്നലും ഓട്ടോയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു
  • തലനാരിഴയ്ക്ക് രക്ഷപ്പെടല്‍! മൂര്‍ഖന്‍ വീട്ടമ്മയെ കടിച്ചു; വസ്ത്രത്തില്‍ മാത്രം കടിയേറ്റതിനാല്‍ ഒഴിവായത് വലിയ ദുരന്തം
  • മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; 35.8 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
  • ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
  • ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മാന്‍വേട്ട; രണ്ട് പേര്‍ പിടിയില്‍
  • കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍ ഊര്‍ജ്ജിത ക്യാമ്പയിന്‍; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
  • മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി
  • നാലാം തവണയും ഉജ്വല വിജയം: ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show