OPEN NEWSER

Monday 25. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കമ്പമല കുരിശിന്റെ വഴി; വനംവകുപ്പ് കേസെടുത്തു

  • Mananthavadi
12 Apr 2026

മാനന്തവാടി: വനംവകുപ്പിന്റെ വിലക്ക് ലംഘിച്ചെന്നാരോപിച്ച് കമ്പമലയിലേക്ക് 'കുരിശിന്റെ വഴി' നടത്തിയവര്‍ക്കെതിരെ കേസ്. പിലാക്കാവ് സെന്റ് ജോസഫ്‌സ് പള്ളിയുടെ നേതൃത്വത്തില്‍ ദുഃഖവെള്ളിയാഴ്ച സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് വനത്തില്‍ അതിക്രമിച്ചു കടന്നതിന് വനംവകുപ്പ് നടപടിയെടുത്തത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നാനൂറോളം പേര്‍ കുരിശുമേന്തി മലകയറ്റത്തില്‍ പങ്കെടുത്തിരുന്നു.പ്രദേശത്ത് കടുവ സെന്‍സസ് നടക്കുന്നതിനാല്‍ വനത്തിനുള്ളില്‍ പ്രവേശിക്കരുതെന്ന് വനംവകുപ്പ് അധികൃതര്‍ നേരത്തെ തന്നെ പള്ളി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായി പറയുന്നുണ്ട്.
കോവിഡ് നിയന്ത്രണങ്ങള്‍ മൂലവും, കഴിഞ്ഞ വര്‍ഷം പഞ്ചാരക്കൊല്ലിയില്‍ വച്ച് രാധ എന്ന സ്ത്രീ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നും ഇവിടെകുരിശിന്റെ വഴി നടത്തിയിരുന്നില്ല.എന്നാല്‍ നിയമപരമായ വിലക്ക് ലംഘിച്ച പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഔദ്യോഗികമായി കേസെടുത്തിരിക്കുന്നതെന്ന് വനം വകുപ്പ് അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നും വിലയില്‍ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 1,16,880 രൂപയായി
  • ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയും കൂടി
  • സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • ദുരൂഹ സാഹചര്യത്തില്‍ വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • ബക്രീദിന് രണ്ടുദിവസം അവധി; 27ന് പുറമെ 28ന് കൂടി അവധി
  • സംസ്ഥാനത്ത് മഴ തുടരും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • ഇന്ധന വില വീണ്ടും കൂട്ടി: പെട്രോളിന് 87 പൈസയുടെ വര്‍ധനവ്
  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show