OPEN NEWSER

Tuesday 26. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പാക്കം ചേകാടി മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം

  • S.Batheri
11 Apr 2026

പുല്‍പ്പള്ളി: പാക്കം, ചേകാടി മേഖലയിലെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. കര്‍ണാടകയിലെ ബന്ദിപ്പുര്‍ നാഗര്‍ഹോള വനമേഖലയില്‍ നിന്നും കബനി നദി കടന്നെത്തുന്ന കാട്ടാനകള്‍ക്ക് പുറമെ വയനാട് വന്യജീവി സങ്കേതത്തിലെ ചെതലയം കുറിച്ചാട് റെയ്ഞ്ചിലെ വനമേഖലയില്‍ നിന്ന് ട്രഞ്ചും ഫെന്‍സിംഗും തകര്‍ത്താണ് സന്ധ്യമയങ്ങുന്നതോടെ കാട്ടാനകള്‍ കൃഷിയിടങ്ങളിലിറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിക്കുന്നത്. കുറിച്ചിപ്പറ്റ, പാക്കം ദാസനക്കര, ചേകാടി, തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം ഏറെയും. പകല്‍ സമയങ്ങളില്‍ പോലും കൃഷിയിടങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണ്. ഫോറസ്റ്റിന്റെ അതിര്‍ത്തി തിരിക്കുന്ന ഭാഗത്ത് പാളകൊല്ലിയില്‍ സ്ഥാപിച്ചിരുന്ന ഗേയ്റ്റ്  തകര്‍ന്നിട്ട് വര്‍ഷങ്ങളായി അത് റിപ്പയര്‍ ചെയ്ത് ആന ഇറങ്ങുന്നതില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ വനം വകുപ്പ് തയ്യാറാകുന്നില്ലന്നാണ് കര്‍ഷകര്‍ പറയുന്നത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്‌കൂട്ടര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
  • പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രഖ്യാപനം നടത്തും, വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം
  • സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നും വിലയില്‍ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 1,16,880 രൂപയായി
  • ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയും കൂടി
  • സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • ദുരൂഹ സാഹചര്യത്തില്‍ വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • ബക്രീദിന് രണ്ടുദിവസം അവധി; 27ന് പുറമെ 28ന് കൂടി അവധി
  • സംസ്ഥാനത്ത് മഴ തുടരും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show