എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് സമാപിച്ചു.
മരക്കടവ്: പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റ സപ്തദിന ക്യാമ്പ് സമാപിച്ചു.ഡിസംബര്‍ 22 മുതല്‍ 28 വരെ മരക്കടവ് ഗവ.എല്‍പി സ്കൂളില്‍ നടന്ന ക്യാമ്പില്‍ നൂറോളം എന്‍.എസ്.എസ് വളണ്ടിയേഴ്സ് പങ്കെടുത്തു.ക്യാമ്പിന്റ വിവിധ ദിവസങ്ങളില്‍ പ്രഗത്ഭര്‍ ക്ലാസുകളെടുത്തു.കോളനി ശുചീകരണം,സര്‍വ്വേ,കോളനി നിവാസികള്‍ക്കൊപ്പം കലാപരിപാടികള്‍ എന്നിവയെല്ലാം ക്യാമ്പിന്റ ഭാഗമായിരുന്നു.സമാപന സമ്മേളനത്തിന്റെ ഉദജ്ഘാടനം മുള്ളന്‍കൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി നിര്‍വഹിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എ.ഒ റോയി അധ്യക്ഷത വഹിച്ചു.ക്യാമ്പിന് എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍മാരായ സ്മിത ചാക്കോ,ഫിലോമിന കെജെ,ജ്യോതിഷ് ജോസഫ്,നന്ദു മനോജ്,മാജിയ സിഎ,എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍