OPEN NEWSER

Monday 25. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൂളിവയല്‍ അപകടം: മരണം മൂന്നായി

  • Kalpetta
11 Mar 2026

കൂളിവയല്‍: തിങ്കളാഴ്ച പനമരം കൂളിവയലില്‍ വെച്ച് കെ. എസ് ആര്‍ ടി സി ബസ്സില്‍ കാറിടിച്ചുണ്ടായ  അപകടത്തില്‍ പരിക്കുപറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വന്നിരുന്ന അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ ഉത്തര്‍ദിനാജ്പുര്‍ സ്വദേശികളായ അജിജുര്‍ റഹ്മാന്റെയും, സാംനൂറിന്റെയും  മകന്‍  മുഹമ്മദ് യാസീന്‍ (24) ആണ് മരിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ യാസീനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും, പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.അപകടത്തില്‍ കോഴിക്കോട് കോടഞ്ചേരി സ്വദേശി രഞ്ജു മാത്യു (38), വെസ്റ്റ് ബംഗാള്‍ സ്വദേശി അബ്ദുള്‍ അന്‍സാരി (28) എന്നിവര്‍ അപകടം നടന്ന ദിവസത്തിലും, പിറ്റേ ദിവസത്തിലുമായി മരിച്ചിരുന്നു. അഞ്ചു കുന്ന് ഭാഗത്ത് വീട് നിര്‍മ്മാണത്തിനായെത്തിയതായിരുന്നു കോണ്‍ട്രാക്ടറായ രഞ്ജുവും, ജീവനക്കാരായ അതിഥി തൊഴിലാളികളും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നും വിലയില്‍ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 1,16,880 രൂപയായി
  • ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയും കൂടി
  • സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • ദുരൂഹ സാഹചര്യത്തില്‍ വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • ബക്രീദിന് രണ്ടുദിവസം അവധി; 27ന് പുറമെ 28ന് കൂടി അവധി
  • സംസ്ഥാനത്ത് മഴ തുടരും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • ഇന്ധന വില വീണ്ടും കൂട്ടി: പെട്രോളിന് 87 പൈസയുടെ വര്‍ധനവ്
  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show