വയനാട് ഗ്രീന്‍ ടീ ഫാക്ടറി ഉദ്ഘാടനം ചെയ്തു
മീനങ്ങാടി:ഇന്ത്യയില്‍ തന്നെ ആദ്യമായി ചെറുകിട തേയില കര്‍ഷക കൂട്ടായ്മയില്‍ ഒരു ഫാക്ടറി നിലവില്‍ വന്നു .വന്‍കിട കമ്പനികള്‍ മാത്രമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത് .കര്‍ഷകര്‍ക്ക് ഇവര്‍ നിശ്ചയിക്കുന്ന തുച്ചമായ വില മാത്രമാണ് ലഭ്യമായി കൊണ്ടിരുന്നത് . ഇത് കാരണം പല ചെറുകിട തേയില കര്‍ഷകരും തേയില കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലാണ് കരടിപ്പാറ ചെറുകിട തേയില കര്‍ഷക സംഘവും ,വട്ടച്ചോല കര്ഷികശ്രീ ചെറുകിട തേയില കര്‍ഷക സംഘവും സംയുക്തമായി വയനാട് ഗ്രീന്‍ ടീ പ്രൊഡ്യുസര്‍ കമ്പനി എന്ന പേരില്‍ കമ്പനി രൂപികരിക്കുകയും നബാര്ടിന്റെയും ,ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും,ടീബോര്ഡിന്റെയും സഹായത്തോടെ കര്‍ഷകര്‍ക്ക് പച്ച തേയില മാന്യമായ വില ലഭിക്കുന്നതിനും ഉപഭോക്തവിന് മേന്മയുള്ള ഉല്‍പ്പന്നം ലഭ്യമാകുന്നതിനും വേണ്ടി നെന്മേനി ഗ്രാമപഞ്ചായത്തിലെ കരടിപ്പാറയില്‍ പണി പൂര്‍ത്തീകരിച്ച ഗ്രീന്‍ ടീ ഫാക്ടറിയുടെ ഉദ്ഘാടനം കല്‍പ്പറ്റ എം.എല്‍.എ അസി കെ ശശീന്ദ്രന്റെ അദ്യക്ഷതയില്‍ സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന് നിര്‍വഹിച്ചു .ഗ്രീന്‍ ടീ വിതരണം ജില്ല പഞ്ചായത്ത്പ്രസിഡന്റ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു . നബാര്‍ഡ് ജനറല്‍ മാനേജര്‍ കെ.എസ്.എം ലക്ഷ്മി സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി.സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി,വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍,നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആ ര്‍ കരപ്പന് ,മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ഭാന്‍ സൈതലവി ,വാര്ഡ്പ മെമ്പര്‍ പി എം റഫീക്ക് ,ടി ബോര്‍ഡ് മെമ്പര്‍ കെ.കെ മനോജ് കുമാര്‍,ടി ബോര്‍ഡ് അസി.ഡയറക്ടര്‍ രമേശ് ,നബാര്‍ഡ് ഡി.ഡി.എം സജി കുമാര്‍ ,ഉപജില്ലാ വ്യവസായ ഓഫീസര്‍ കെ.രാധാകൃഷ്ണന് ,ടീ മേക്കര്‍ ദേവാദാസ്,പാണ്ഡ്യന് എഞ്ചിനിയറിംഗ് ഓണര്‍ പാണ്ഡ്യന് എന്നിവര്‍ സംസാരിച്ചു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍