OPEN NEWSER

Monday 18. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പോലീസ് മോട്ടോര്‍ വാഹന വകുപ്പുകളുടെ നീക്കങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചോര്‍ത്തി നല്‍കി ഗ്രൂപ്പ് അഡ്മിന്‍മാരായ സഹോദരങ്ങള്‍ പിടിയില്‍

  • S.Batheri
03 Nov 2025

പുല്‍പ്പള്ളി: പോലീസ് മോട്ടോര്‍ വാഹന വകുപ്പിന്റെയും വാഹന പരിശോധനയുടെയും മറ്റ് ഔദ്യോഗിക പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങള്‍ യഥാസമയം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചോര്‍ത്തി നല്‍കിയ അഡ്മിന്‍മാരായ സഹോദരങ്ങള്‍ പിടിയില്‍. പെരിക്കല്ലൂര്‍, ചെറിയമുക്കാടയില്‍ വീട്ടില്‍, ബിബിന്‍ ബേബി(42) സഹോദരന്‍ബിജു ബേബി (38) എന്നിവരെയാണ് പുല്‍പ്പള്ളി പോലീസ് പിടികൂടിയത്. ബിബിന്‍ അഡ്മിനായ  'ടാക്‌സി െ്രെഡവേഴ്‌സ് വയനാട്' എന്ന ഗ്രൂപ്പിലൂടെയാണ് മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കും മദ്യം, മയക്കുമരുന്ന് കടത്തുകാര്‍ക്കും മണല്‍ മാഫിയകള്‍ക്കും മറ്റ് സാമൂഹ്യവിരുദ്ധര്‍ക്കും സഹായം ചെയ്യുന്ന രീതിയില്‍ വിവരങ്ങള്‍ കൈമാറി വന്നത്. ഇന്റലിജന്‍സ് വിഭാഗത്തിന്റെയും സൈബര്‍ സെല്ലിന്റെയും തുടര്‍ച്ചയായ നിരീക്ഷണത്തിനും അന്വേഷണത്തിനുമൊടുവിലാണ് ബിബിന്‍ വലയിലാകുന്നത്.

നിരവധി അംഗങ്ങളുള്ള ഗ്രൂപ്പില്‍ 2025 ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയാണ് കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ നടന്നു വന്നതെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. വാഹന പരിശോധന നടക്കുന്ന സ്ഥലങ്ങളും സമയങ്ങളും മുന്‍കൂട്ടി പങ്കുവെച്ച് കുറ്റവാളികള്‍ക്ക് സഹായം ചെയ്തുവരുകയായിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ പങ്കും പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കെഎസ്ആര്‍ടിസി മിന്നലും ഓട്ടോയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു
  • തലനാരിഴയ്ക്ക് രക്ഷപ്പെടല്‍! മൂര്‍ഖന്‍ വീട്ടമ്മയെ കടിച്ചു; വസ്ത്രത്തില്‍ മാത്രം കടിയേറ്റതിനാല്‍ ഒഴിവായത് വലിയ ദുരന്തം
  • മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; 35.8 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
  • ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
  • ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മാന്‍വേട്ട; രണ്ട് പേര്‍ പിടിയില്‍
  • കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍ ഊര്‍ജ്ജിത ക്യാമ്പയിന്‍; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
  • മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി
  • നാലാം തവണയും ഉജ്വല വിജയം: ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show