യൂത്ത് കോണ്‍ഗ്രസ് മനുഷ്യച്ചങ്ങല തീര്‍ത്തു
പുല്‍പ്പള്ളി:കുറുവാ ദ്വീപ് തുറന്ന്കൊടുക്കുക,ടൂറിസം മേഖലയെ തകര്‍ക്കാതിരിക്കുക,ജീവനക്കാരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് മനുഷ്യച്ചങ്ങല തീര്‍ത്തു.പുല്‍പ്പള്ളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മനുഷ്യച്ചങ്ങല കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രഹാം ഉദ്ഘാടനം ചെയ്തു.പാവപ്പെട്ട ആദിവാസികളടക്കമുള്ള നിരവധിപേരുടെ ഉപജീവനമാര്‍ഗമായ കുറുവദ്വീപിനെ തകര്‍ക്കുവാന്‍ സര്‍ക്കരും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും,കപട പരിസ്ഥിതിവാദികളും ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരേപിച്ചു.സി.പി.എം -സി.പി.ഐ തമ്മിലുള്ള തര്‍ക്കമാണ് ഇന്നത്തെ പ്രശ്നത്തിന് കാരണമെന്നും അദ്ദേഹം.കുറുവാദ്വീപ് അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് അധികാരികള്‍ പിന്മാറിയില്ലെങ്കില് കുറുവാദ്വീപുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ആയിരകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോണ്‍ഗ്രസ്.യൂത്ത് കേണ്‍ഗ്രസ് പുല്‍പ്പള്ള മണ്ഡലം പ്രസിഡന്റ് സിജു തോട്ടത്തില്‍ അധ്യക്ഷതവഹിച്ചു. ഷംഷാദ് മരക്കാര്‍, ആന്റണി ചോലിക്കര, മനോജ് വീരാടി, ഇ.കെ മണി ,ജോളി, ശ്യാമള, അശ്വിന്, സാബു കെ മാത്യു, വിപീഷ് രാജ് , സജീവന് , ജോഷി കുരീക്കാട്ടില്‍ ,ബിജോയ് ജോസ് ,ടെന്‍സ് ബേബി ,ഷിബു കൃഷ്ണ , എബി തോമസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍