കുടുംബശ്രീ അംഗങ്ങള്‍ക്ക് ലിങ്കേജ് മെഗാ ക്യാമ്പയിന് സംഘടിപ്പിച്ചു
പനമരം:കുടുംബശ്രീ അംഗങ്ങള്‍ക്കായുള്ള ജില്ലാതല മെഗാവായ്പാമേള പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനസാജന് ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലയിലെ നാലു ബ്ലോക്കുകളില്‍ നിന്നും സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാല് ജെ.എല്‍.ജി ഗ്രൂപ്പുകളേയും ജില്ലാതലത്തില്‍ നല്ല പ്രകടനം കാഴ്ചവെച്ച നാല് സി.ഡി.എസിനേയും ഈ വേദിയില്‍ കനറാബാങ്ക് തിരുവനന്തപുരം സര്‍ക്കിള്‍ മേധാവി ജി.കെ.മായ ആദരിച്ചു.15 ശാഖകളില്‍ നിന്നുള്ള 425-ഓളം ഗ്രൂപ്പുകളുടെ വായ്പ വിതരണം നടന്ന യോഗത്തില്‍ കുടുംബശ്രീ ജില്ലാമിഷന് കോഡിനേറ്റര്‍ സാജിത കുടുംബശ്രീ വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിശദീകരണവും ബാങ്കുകള്‍ നല്കുന്ന സേവനത്തെപ്പറ്റിയും സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ്കുമാര് അധ്യക്ഷത വഹിച്ച യോഗത്തില്‍ കോഴിക്കോട് റീജണല്‍ ഹെഡ് രവീന്ദ്രനാഥന്‍,ഡി.എം.പവിത്രന്,ഉദ്യോഗസ്ഥര്‍ സി.ഡി.എം.എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍