വിദ്യാജ്യോതി സ്കോളര്‍ഷിപ്പ് വിതരണോദ്ഘാടനം
പനമരം:കനറാബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഡോ.അംബേദ്കര്‍ വിഭാവനം ചെയ്ത പെണ്‍കുട്ടികളുടെ ഉന്നമനത്തിന് സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി ജില്ലയിലെ 15 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 90 ഓളം പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാത്ഥിനികള്‍ക്ക് നല്കുന്ന വിദ്യാജ്യോതി സ്കോളര്‍ഷിപ്പിന്റെ വിതരണോദ്ഘാടനം വയനാട് ജില്ലാകലക്ടര്‍ എസ്.സുഹാസ് നിര്‍വ്വഹിച്ചു.315000/രൂപ സ്കോളര്‍ഷിപ്പ് ആയി പഠനമികവ് പുലര്‍ത്തുന്ന പിന്നോക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് നല്കിയ ഈ ജില്ലാതല പരിപാടി സംസ്ഥാനതലത്തില്‍ തന്നെ ആദ്യേത്തതാണ്.ജില്ലാഭരണകൂടത്തിന്റെ പ്രത്യേക താല്പര്യ പ്രകാരം നടത്തിയ ഈ യോഗത്തില്‍ കനറാബാങ്കിന്റെ കേരള സര്‍ക്കിള്‍ മേധാവി ജി.കെ. മായ അധ്യക്ഷയായിരുന്നു.ജില്ലാതലത്തില്‍ നടത്തിയ ഈ സാമൂഹ്യ പ്രതിബന്ധത പരിപാടി തുടര്‍ന്നുള്ള പഠനത്തിന് ഇത്തരം സഹായങ്ങള്‍ വളരെയധികം ഉപകരിക്കട്ടെ എന്ന് കലക്ടര്‍ പറഞ്ഞു.യോഗത്തില്‍ റീജണല്‍ ഹെഡ് സി.രവീന്ദ്രനാഥന്‍,ഡി.എം.പവിത്രന് ബാങ്കിന്റെ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.5,6,7-ലെ കുട്ടികള്‍ക്ക് 2000 രൂപ വീതം 15 ശാഖകളില്‍ 90000 രൂപയും 8,9,10 ക്ലാസ്സിലെ കുട്ടികള്‍ക്ക് 5000 രൂപ വീതം 2,25000 രൂപയും വിതരണം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍