കേരള എന്‍.ജി.ഒ അസോസിയേഷന് പ്രതിഷേധയോഗവും പ്രകടനവും നടത്തി
വൈത്തിരി:കേരള എന്‍ ജി ഒ അസോസിയേഷന് സംസഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ ട്രഷറി സ്തംബനം ഒഴിവാക്കുക ,സ്പാര്‍ക്കിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കല്‍പ്പറ്റ ടൗണ്‍ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈത്തിരി സബ്ട്രഷറിക്ക് മുമ്പില്‍ പ്രതിഷേധയോഗവും പ്രകടനവും സംഘടിപ്പിച്ചു.പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.പ്രകാശന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആര്.ചന്ദ്രശേഖരന് ,ടി വി കുര്യക്കോസ് ,സി കെ ജിതേഷ് , ,നസീമ ,നീരജ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു ,ബ്രാഞ്ച് പ്രസിഡണ്ട് പിജെ ഷൈജു അധ്യക്ഷത വഹിച്ചു ബ്രാഞ്ച് സെക്രട്ടറി സുബ്രമണ്യന്‍ സ്വഗതവും ജയിംസ് കുര്യന് നന്ദിയും പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍