മീഡിയ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
പുല്‍പ്പളളി പഴശ്ശിരാജ കോളേജ് മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റെിന്റെ ആഭിമുഖ്യത്തില്‍ മീഡിയ ക്ലബ്ബിന്റെ ഉദ്ഘാടനവും കോളേജ് റേഡിയോയുടെ ഒന്നാം വാര്‍ഷികവും അവന്സര് 2k17 എന്ന പേരില്‍ നടത്തപ്പെട്ടു. ഇതിനോടനുബന്ധിച്ച് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി റേഡിയോ ജോക്കി കോണ്ടസ്ററ്, ടെലിവിഷന്‍ ആങ്കറിങ് കോണ്ടസ്ററ്, ക്വിസ് തുടങ്ങിയ മത്സരങ്ങള്‍ നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എ.ഒ. റോയ് നിര്‍വ്വഹിച്ചു.കോളേജ് ബര്‍സാര്‍ ഫാ.ജോര്‍ജ് ആലുംമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോളേജ് സ്വാശ്രയവിഭാഗം ഡയറക്ടര്‍ പ്രൊഫസര്‍ താര ഫിലിപ്പ്, യു.യു.സി. ഷഫിന്‍ അഹമ്മദ്, ബിനില്‍ ജോണ്സണ്, ജുനൈദ് എ.കെ.പി. എന്നിവര്‍ സംസാരിച്ചു. അദ്ധ്യാപകരായ അലീഷ്യ ജോസ്, ഡെനി തോമസ്, ജിബിന്‍ വര്‍ഗീസ്, നീതു ഫ്രാന്‍സിസ്, സുമന് ഫിലിപ്പ് വില്ലോത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍