സഹപാഠികള്‍ക്ക് സ്നേഹതണലൊരുക്കി വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ ;പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ഗവ.ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികളാണ് മാതൃകയായത്
സഹപാഠിതാക്കളായ വിദ്യാര്‍ത്ഥിനികള്‍ക്ക് വിടൊരുക്കി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ സമുഹത്തിന് മാത്യകയായി.പെരിക്കല്ലുര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ വിദ്യാര്‍ത്ഥികളാണ് 'സ്നേഹിതന് അരികേ ' എന്ന സന്ദേശത്തിന്റെ ഭാഗമായിനിര്മ്മാണം പാതി നിലച്ച വീടിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത്.വീടെന്ന സ്വപ്നം പൂര്‍ത്തിയാകും മുമ്പ് അച്ഛന് വിടപറഞ്ഞതോടെ സഹോദരിമാരായ ഗോപികക്കും,ഗംഗക്കും ഒടുവില്‍ അവരുടെ സഹപാഠികള്‍ തുണയായെത്തുകയായിരുന്നു.വിദ്യാര്‍ത്ഥികള്‍ സ്വരുപിച്ച ഒന്നര ലക്ഷം രൂപയോളം ചെലവഴിച്ചു കൊണ്ടാണ് വീടിന്റെ മേല്ക്കുരയും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തികളും നടത്തുന്നത്. ഇവര്‍ക്ക് പിന്തുണയുമായി സ്കൂളിലെ അധ്യാപകരും പി.ടി.എ യും വീട് നിര്‍മ്മണത്തില്‍ സജീവ പങ്കാളിത്തവുമായി രംഗത്ത് ഉണ്ടായിരുന്നു . എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ പി.എം. സാന്‍സ് ജോസ്, ജോയി ജോസഫ്. അമല്‍ സണ്ണി - മുഹമ്മദ് ഷാ ഹദ് എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍