വയനാട്ആദിവാസിസാക്ഷരത ഇന്സ്ട്രക്മാര്ക്ക് രണ്ടാംഘട്ടം പരിശീലനം നല്കി
ബത്തേരി:വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ഡയറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ദ്വിദിന റസിഡന്‍ഷ്യല്‍ പരിശീലനം സമാപിച്ചു. കല്‍പ്പറ്റ നഗരസഭ, ബ്ലോക്കിലെ ഇന്‍സ്ട്രക്ടര്‍മാരാണ് രണ്ടാം ഘട്ട ഇന്‍സ്ട്രക്ടര്‍ പരിശീലനത്തില്‍ പങ്കെടുത്തത്. പരിശീലനം സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്മാന് സി.കെ.സഹദേവന് ഉദ്ഘാടനം ചെയ്തു. ജില്ലാകോ-ഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി സബ്ജെഡ്ജ് കെ.ദിലീപ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സാക്ഷരതാ മിഷന് അസി. ഡയറക്ടര്‍ കെ.അയ്യപ്പന് നായര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വികസന കാര്യസ്റ്റാന്റിംഗ് കമ്മി ചെയര്മാന് ടി.എസ്.സാബു, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.എസ്.ലീന ടീച്ചര്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ.കെ.സുരേന്ദ്രന്, സ്വയ നാസര്‍, ടി.ഉസ്മാന്, എം.ഒ.ഗീവര്‍ഗ്ഗീസ്, ഫിലോമിന ടീച്ചര്‍, കെ.ഉണ്ണികൃഷ്ണന്, സി.ദിവാകരന്, കെ.സഞ്ജിത്ത്, നോഡല്‍ പ്രേരക്മാരായ പി.വി.ഗിരിജ, പി.വി.വാസന്തി, ഗ്ലാഡിസ് കെ പോള്‍ എന്നിവര്‍ സംസാരിച്ചു. അസി. കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവും നോഡല്‍ പ്രേരക് പി.ജി. ഷിന്‍സി നന്ദിയും പറഞ്ഞു. മൂന്നാംഘട്ട പരിശീലനം ഒക്ടോബര്‍ 23, 24 (തിങ്കള്‍, ചൊവ്വ)തിയതികളില്‍ സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ നടക്കും. മാനന്തവാടി നഗരസഭ ബ്ലോക്കിലെ ഇന്‍സ്ട്രക്ടര്‍മാരും പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍മാരും പ്രേരക്മാരും പങ്കെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍