‘നവപ്രഭ’ പദ്ധതിക്ക് തുടക്കമായി
ആര്.എം.എസ്.എ യും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ നവപ്രഭയുടെ ഉദ്ഘാടനം പനമരം ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി നിര്‍വഹിച്ചു. ഒമ്പതാം തരത്തിലെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഹാരബോധനം നല്കുന്ന പരിപാടിയാണ് നവപ്രഭ. മലയാളം, ഇംഗ്ലീഷ്,ഗണിതം,സയന്‍സ് എന്നീ വിഷയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. 60 മണിക്കൂര്‍ ദൈര്‍ഘ്യമുളള മൊഡ്യൂളാണ് വിനിമയം ചെയ്യപ്പെടുന്നത്.പദ്ധതിയുടെ നടത്തിപ്പിനായി എല്ലാ വിദ്യാലയങ്ങളിലും നവപ്രഭ കൗണ്‍സിലുകള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ ദേവകി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അസ്മത്ത് മുഖ്യപ്രഭാഷണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സതീദേവി, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.ജെ ലീന, എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ജി. എല്‍. ബാബുരാജ്, ഡി.ഇ.ഒ പ്രഭാകരന്.കെ, ഐടി അറ്റ് സ്കൂള്‍ ജില്ലാകോര്‍ഡിനേറ്റര്‍ വി ജെ തോമസ്, ലിസി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്.എം.എസ്.എ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ പി.ശിവപ്രസാദ് സ്വാഗതവും പ്രോഗ്രാമര്‍ നൗഫല്‍.കെ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍