നൂറിലേറെ പേര്‍ക്ക് വഖഫ് ബോര്‍ഡ് നോട്ടീസ്; തെരഞ്ഞെടുപ്പ് കാലത്തെ നോട്ടീസിന് പിന്നില്‍ ഗൂഢാലോചന: ഇ.ജെ ബാബു
മാനന്തവാടി: വയനാട് ജില്ലയുടെ വിവിധ വില്ലേജുകളില്‍ കഴിഞ്ഞ ഒരാഴ്ചയായി നൂറ്കണക്കിന് കുടുംബങ്ങള്‍ക്കാണ് വഖഫ് ബോര്‍ഡിന്റെ നോട്ടീസ് ലഭിച്ചിട്ടുള്ളതെന്നും തിരഞ്ഞെടുപ്പ് കാലത്ത് ഈ നോട്ടീസയച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടന്നും സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പറഞ്ഞു. മുട്ടിലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. മുട്ടില്‍ സൗത്ത് വില്ലേജില്‍ 21 പേര്‍ക്കും നോര്‍ത്ത് 71 കുടുംബങ്ങള്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. കണിയാമ്പറ്റയില്‍ 50, കോട്ടപ്പടി വില്ലേജില്‍ 32, മുപ്പൈനാട് 38, തരിയോട് 13, എന്നിങ്ങനെയും വൈത്തിരിയില്‍ 38 പേര്‍ക്കും വഖഫ് ബോര്‍ഡ് നോട്ടീസയച്ചിട്ടുണ്ട്. പടിഞ്ഞാറത്തറയില്‍ മാത്രം 49 പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മുനമ്പത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം വിവിധ ജില്ലകളില്‍ നിരവധി പേര്‍ക്ക് വഖഫ് ബോര്‍ഡ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയതാണ് ആരോപണം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍