വഖഫ് ബോര്‍ഡ് നോട്ടീസ്; സിപിഐഎം നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു
മാനന്തവാടി: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ വഖഫ് ബോര്‍ഡ് നോട്ടീസ് ലഭിച്ച കുടുംബങ്ങളെ സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്, ജില്ലാ സെക്രട്ടറി പി ഗഗാറിന് എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം നടത്തിയത്.. തലപ്പുഴ വി.പി ഹൗസില്‍ വി.പി സലീം, ഫൈസി ഹൗസില്‍ സി.വി ഹംസ ഫൈസി, അറഫ ഹൗസില്‍ ജമാല്‍, കൂത്തുപറമ്പ് നിര്‍മലഗിരി മാങ്ങാട്ടിടം ഉക്കാടന്‍ റഹ്മത്ത്, തലപ്പുഴ പുതിയിടം ആലക്കണ്ടി രവി എന്നിവരേയും കുടുംബാംഗങ്ങളേയുമാണ് നേതാക്കള്‍ കണ്ടത്. ഇന്ന് രാവിലെ 11ഓടെ എത്തിയ നേതാക്കള്‍ 45 മിനിട്ടോളം ചിലവിട്ടാണ് മടങ്ങിയത്.
വഖഫിന്റെ ഉടമസ്ഥതയിലെ ഭൂമി അന്യാധീനപ്പെട്ടതായി കാണിച്ച് തലപ്പുഴ ഹിദായത്തുല്‍ ഇസ്ലാം ജമാഅത്ത് പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ വഖഫ് ബോര്‍ഡിനു നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് അഞ്ചുപേര്‍ക്ക് നോട്ടീസ് നല്‍കിയത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കുടുംബങ്ങളോടൊപ്പമുണ്ടാകുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമാക്കുമെന്നും സിപിഐഎം നേതാക്കള്‍ ഉറപ്പ് നല്കി.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എ എന്‍ പ്രഭാകരന്, ഏരിയ സെക്രട്ടറി പി ടി ബിജു, എം റെജീഷ്, ടി കെ പുഷ്പന്, വി ആര് വിനോദ്, അനുഷ സുരേന്ദ്രന് എന്നിവരും കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍