വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

തോണിച്ചാല്‍: എടവക ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ലിസി ജോണിയുടെ നേതൃത്വത്തില്‍ വാര്‍ഡില്‍ ഉള്‍പ്പെടുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. ഗവണ്‍മെന്റ് കോളേജ് അസാപ്പ് സെന്ററില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വിജയന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മൊമെന്റോ നല്‍കി വിദ്യാര്‍്ത്ഥികളെ ആദരിച്ചു.വാര്‍ഡ് മെമ്പര്‍ ലിസി ജോണ്‍, അസാപ്പ് സെന്റര്‍ ഹെഡ്ഡ് ഷഹന കെ.എസ് എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍