ചിറക്കര എസ്റ്റേറ്റ് ഗ്രൗണ്ടില്‍ നിന്നും പന്ത് തട്ടി കണ്ണൂര്‍ ജില്ല പോലീസ് ടീമിന് വേണ്ടി ബൂട്ടണിഞ്ഞ് ശ്യാം..!
തലപ്പുഴ: ഫുട്ബോളിനെ നെഞ്ചിലേറ്റി നടക്കുന്ന തോട്ടം മേഖലയില്‍ നിന്നും യൂണിവേഴ്സിറ്റി മത്സരങ്ങള്‍ ഉള്‍പ്പെടെ കണ്ണൂര്‍ പോലീസ് ടീമിന് വേണ്ടി കളിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് തലപ്പുഴ ചിറക്കര എസ്റ്റേറ്റ് ഗ്രൗണ്ടില്‍ കളിച്ചു വളര്‍ന്ന ശ്യാം എന്ന ചെറുപ്പക്കാരന്. കണ്ണൂര്‍ എസ് എന്‍ കോളേജ് മൂന്നാം വര്‍ഷ ബി എ മലയാളം വിദ്യാര്‍ത്ഥി ആണ് ശ്യാം. തലപ്പുഴ ഫുട്ബോള്‍ അക്കാദമി പരിശീലകന് എസ് റസാക്കിന്റെ കീഴിലാണ് പരിശീലനം നടത്തിയത്. ചിറക്കര എസ്റ്റേറ്റ് തൊഴിലാളികളായ കൃഷ്ണപ്പന്റെയും ലീലയുടെയും മകനാണ് ശ്യാം. ശ്യാമിന് പിന്തുണയായി 'നമ്മുടെ സ്വന്തം ചിറക്കര ' വാട്ട്സ്ആപ്പ് കൂട്ടായ്മയും കൂടെയുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍