വോട്ട് & റൈറ്റ് ക്വിസ് അവതരിപ്പിച്ച് വെള്ളമുണ്ട ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമി
വെള്ളമുണ്ട: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടവകാശം വിനിയോഗിക്കുക, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പൊതുജനങ്ങള്‍ക്കായ് വെള്ളമുണ്ട ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമി ഓണ്‍ലൈന്‍ ക്വിസ് സംഘടിപ്പിച്ചു.
'വോട്ട് & റൈറ്റ് ' എന്ന പേരില്‍ ഇന്ത്യന്‍ തെരഞ്ഞടുപ്പുമായ് ബന്ധപ്പെട്ട ഓണ്‍ലൈന്‍ പ്രശ്നോത്തരിയില്‍ 18 വയസ്സ് പൂര്‍ത്തിയായ പൊതുജനങ്ങള്‍ക്കായിരുന്നു മത്സരം. സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിജയിക്ക് സമ്മാനം നല്‍കുന്നതാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍