തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ എംഡിഎംഎ വേട്ട ; നൂറ് ഗ്രാം എംഡിഎംഎ യുമായി 2 പേര് പിടിയില്‍
തോല്‍പ്പെട്ടി: മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥരും, തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായി
തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 100.222 ഗ്രാം എം.ഡി .എം എ.യുമായി കര്‍ണാടക സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. സുള്ള്യ ആലട്ടി കോല്ച്ചാര് കുമ്പക്കോട് വീട്ടില്‍ ഉമ്മര്‍ ഫാറൂഖ് (33), എനവറ വീട്ടില്‍ അബ്ദുല്‍ സിദ്ധിഖ് എ.എച്ച് (32) എന്നിവരെയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രജിത്തും സംഘവും അറസ്റ്റ് ചെയ്തത്. .പ്രതികള്‍ ബാംഗ്ലൂരില്‍ നിന്ന് ഒന്നര ലക്ഷം രൂപയ്ക്ക് വാങ്ങിച്ച എംഡിഎംഎ മലപ്പുറത്ത് എത്തിച്ചു നല്‍കുകയായിരുന്നു ലക്ഷ്യം. ഒരു ഗ്രാമിന് 4000 രൂപയ്ക്ക് വില്‍പ്പന നടത്താന്‍ വേണ്ടിയാണ് ഈ എംഡിഎംഎ കടത്തി കൊണ്ടുവന്നത്.
എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച കെ എല്‍ കെഎല്‍ 10 എക്യു 110 കാര്‍ എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നും പ്രതികള്‍ക്കായി വയനാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ടീം അന്വേഷണം ആരംഭിച്ചതായും എക്സൈസ് അധികൃതര്‍ അറിയിച്ചു. ഇലക്ഷന് സ്വകാഡിലെ ഓഫീസറായ ജൂനിയര്‍ സൂപ്രണ്ട് ഷാജി, ജി.കെ, എക്സൈസ് ഓഫീസര്‍ എം.ബി.ഹരിദാസ് ,ജോണി, ജിനോഷ് പി.ആര്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍ കൃഷ്ണന്, ധന്വന്ത് കെ.ആര്, അജയ് കെ.എ, എക്സൈസ് ഡ്രൈവര്‍ ഷിംജിത്ത്.പി പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍