ബൈക്കും മോഷ്ടിച്ച് ചുരമിറങ്ങിയ മോഷ്ടാവ് പിടിയില്‍; പരാതി കിട്ടി ഒരുമണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി പനമരം പോലീസ്
പനമരം: പനമരം ടൗണിലെ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച് മുങ്ങിയ മോഷ്ടാവിനെ പനമരം പോലീസ് പിടികൂടി. നിരവധി കേസുകളില്‍ പ്രതിയായ ബത്തേരി തൊട്ടിയില്‍ ഷഫീഖ് (21) നെയാണ് കുന്ദമംഗലം പോലീസിന്റെ സഹാത്തോടെ കുന്ദമംഗലം സ്റ്റേഷന് പരിധിയില്‍ നിന്നും പിടികൂടിയത്.ചെറുകാട്ടൂര്‍ സ്വദേശി രാജു സെബാസ്റ്റ്യന്റെ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്. ബത്തേരി ഹോമിയോ ആശുപത്രി ജീവനക്കാരനായ രാജു ബൈക്ക് രാവിലെ ഏഴേ മുക്കാലോടെ പാര്‍ക്കിങ്ങില്‍ പനമരം ടൗണില്‍ ബൈക്ക് പാര്‍ക്കിംങ്ങില്‍ നിര്‍ത്തിയിട്ട് ജോലിക്ക് പോയതാണ്. വൈകുന്നേരം
3 .15 മണിക്ക് തിരികെ എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി അറിഞ്ഞത്. തുടര്‍ന്ന് നാലേകാലോടെ പനമരം സ്റ്റേഷനില്‍ പരാതി പറയുകയും പോലീസിന്റെ പെട്ടെന്നുള്ള ഇടപെടല്‍ കൊണ്ട് 5 മണിയോടെ തന്നെ മോഷ്ടാവിനെ ബൈക്കു സഹിതം പിടികൂടുകയും ചെയ്തു.
പരാതി ലഭിച്ച ഉടനെ ഇന്‍സ്പെക്ടര്‍ വി സിജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം വളരെ പെട്ടെന്ന് ഊര്‍ജ്ജിതമായി അന്വേഷിക്കുകയായിരുന്നു അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ കെ ദിനേശ് , അസി: സബ് ഇന്സ്പെടര് വി.ടി സുലോചന, സി പി ഒ എന്‍ ഷിഹാബ് ,എ ധനേഷ് എന്നിര്‍ ഉണ്ടായിരുന്നു. ഷഫീഖിന് എട്ടോളം കേസുകള്‍ നിലവില്‍ ഉള്ളതായി പറയുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍