എക്സൈസ്, പോലിസ് ഡോഗ് സ്ക്വാഡ് സംയുക്ത പരിശോധനയില്‍ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍
മുത്തങ്ങ: ഇലക്ഷന് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി.എന്‍ സുധീറിന്റെ നേതൃത്വത്തില്‍ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരും, പോലീസ് കെ9 ഡോഗ് സ്ക്വാഡും സംയുക്തമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് പരിശോധന നടത്തി. പരിശോധനയില്‍ 1.51 ഗ്രാം മെത്താഫിറ്റമിനുമായി ബംഗളൂരു സ്വദേശി സയ്യിദ് അഫ്രോസ് അലി ( 32) എന്നയാളെയും, 0.021 ഗ്രാം മെത്താഫിറ്റമിനും 1 ഗ്രാം കഞ്ചാവുമായി ഏറനാട് കീഴുപറമ്പ് പുറ്റിയാന്‍ തൊടിക വീട് പി.ടി ആസിഫ് (26) എന്നയാളെയും അറസ്റ്റ് ചെയ്തു.
പരിശോധനയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശാന്ത് ആര്,
പ്രിവന്റീവ് ഓഫീസര്‍മാരായ എം സി ഷിജു , എം എ രഘു, കെ എം ലത്തീഫ്,
സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആര്‍സി ബാബു, സുരേഷ് ,
പോലീസ് കെ9 ഡോഗ് സ്ക്വാഡിലെ സുല്‍ത്താന്‍ എന്ന പട്ടിയുമായി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാഗേഷ് വി, രജിത്ത്കേശവറാം എന്നിവരും പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍