എല്ലാം കാണുന്നവന് മുകളിലുണ്ട്..! ഇരുട്ടിന്റെ മറവില്‍ ഹെല്‍മറ്റ് മോഷണം; എ ഐ ക്യാമറ സഹായത്തോടെ കള്ളനെ പൊക്കി
കമ്പളക്കാട്: കമ്പളക്കാട് ടൗണ്‍ പരിസരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ നിന്നു ഹെല്‍മെറ്റ് മോഷ്ടിച്ചയാളെ വയനാട് ആര് ടി ഒ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഹെല്‍മറ്റ് ഉടമയായ യുവാവ് സി സി ടി വി ദൃശ്യ സഹിതം പോലീസിനെ സമീപിച്ചെങ്കിലും രെജിസ്ട്രേഷന് നമ്പര്‍ വ്യക്തമാകാത്തതിനാല്‍ അന്വേഷണം വഴിമുട്ടുകയായിരുന്നു.തുടര്‍ന്ന് പരാതിക്കാരന് ആര് ടി ഒ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അസി.എംവിഐമാരായ ടി എ സുമേഷ്, കെ സി സൗരഭ് എന്നിവര്‍ സംഭവസ്ഥലത്തിന്റെ പരിസരത്തുള്ള എഐ ക്യാമറ ചലാന്‍ ലിസ്റ്റുകള്‍ വിശദമായി പരിശോധിച്ച ശേഷം ഹെല്‍മറ്റില്ലാതെ വന്ന സ്കൂട്ടര്‍ യാത്രികരെ തിരിച്ചറിയുകയായിരുന്നു.തുടര്‍ന്ന് വിവരങ്ങള്‍ പോലീസിന് കൈമാറുകയും പ്രതിയെ പോലീസ് കണ്ടെത്തി തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്തു. കോഴിക്കോട് സ്വദേശിയുടേതാണ് സ്കൂട്ടര്‍. അദ്ദേഹത്തിന്റെ കൂട്ടുകാരാണ് സ്കൂട്ടറുമായെത്തി മോഷണം നടത്തിയത്. വാഹനം സുഹൃത്തുക്കള്‍ക്ക് കൊടുക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍