തരഞ്ഞെടുപ്പ് ജോലി;ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം
കല്‍പ്പറ്റ: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം വയനാട് ജില്ലയിലെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ നടക്കും. സുല്‍ത്താന്‍ ബത്തേരി എല്‍എസിയിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍: 01,02,03 എന്നീ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 18.04.2024 ന് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലും, കല്‍പ്പറ്റ എല്‍എസിയിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍:01, 02, 03 എന്നീ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 19.04.2024 ന് സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂള്‍ കല്‍പ്പറ്റയിലും, മാനന്തവാടി എല്‍എസിയിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടിട്ടുളള പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍: 01, 02, 03 എന്നീ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 20.04.2024 ന് സെന്റ് പാട്രിക്സ് സ്‌കൂള്‍ മാനന്തവാടില്‍ വെച്ചും നടക്കുന്നതാണ്. തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട മേല്‍ പറഞ്ഞ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട തീയ്യതികളില്‍ നിര്‍ബന്ധമായും ട്രെയിനിംഗില്‍ പങ്കെടുക്കേണ്ടതും, പരിശീലനം തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പായി പരിശീലന ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍