ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍.
പടിഞ്ഞാറത്തറ: ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കൂവളത്തോട് കോളനിയിലെ ബി. ബാലന് (41) നെയാണ് പടിഞ്ഞാറത്തറ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.നളിനാക്ഷന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്ഥിരമായി ഭാര്യയുമായി വഴക്ക് കൂടാറുണ്ടായിരുന്നു. 28.03.2024 തിയ്യതി രാവിലെ ഇയാള്‍ ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. കൈ കൊണ്ട് തടഞ്ഞതില്‍ ഇടതു കൈക്ക് മുറിവേറ്റു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍