ക്രിസ്തുവിന്റെ അന്ത്യത്താഴ സ്മരണയില്പെസഹാ തിരുനാള്‍ ആചരിച്ചു
മാനന്തവാടി: മാനന്തവാടി അമലോല്‍ഭവമാതാ ദേവാലയത്തില്‍ പെസഹാ വ്യാഴത്തിന്റെ തിരുകര്‍മ്മങ്ങള്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ ചാപ്പലില്‍ വെച്ച് നടന്നു. വികാരി റവ.ഫാ.വില്യം രാജന് നേതൃത്വം നല്കി. റവ ഫാ റിജോയ് പത്തിവയല് വചനപ്രഘോഷണം നടത്തി. ശിഷ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് അല്മായരുടെ കാലു കഴുകല്‍ ശുശ്രുഷയും അപ്പം മുറിക്കല്‍ ശുശ്രുഷയും പൊതു ആരാധനയും നടന്നു. തിരുകര്‍മ്മങ്ങള്‍ക്ക് സഹവികാരി ഫാ റോയ്സണ്‍ ആന്റണി സഹകര്‍മ്മികത്വം വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍