പോലീസും, കേന്ദ്ര സേനയും റൂട്ട് മാര്‍ച്ച് നടത്തി
പുല്‍പ്പള്ളി: ലോക് സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുല്‍പ്പള്ളി പോലീസിന്റേയും കേന്ദ്ര സേനയുടേയും നേതൃത്വത്തില്‍ ടൗണില്‍ റൂട്ട് മാര്‍ച്ച് നടത്തി. പോലീസ് സ്റ്റേഷന് പരിസരത്തുനിന്നാരംഭിച്ച റൂട്ട് മാര്‍ച്ച് ടൗണ്‍ ചുറ്റി സ്റ്റേഷന് പരിസരത്ത് സമാപിച്ചു. പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ പി.സുഭാഷ്, എസ്.ഐ.മാരായ സി.ആര്. മനോജ്, എച്ച്.ഷാജഹാന്, ഷിബു തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍