വനാവകാശ നിയമപ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ വനംവകുപ്പിന്റെ ജണ്ട കെട്ടാനുള്ള നടപടി ആദിവാസികളോടുള്ള വെല്ലുവിളി: കര്‍ഷക കോണ്‍ഗ്രസ്.
പുല്‍പ്പള്ളി: ചീയമ്പം 73ല്‍ ആദിവാസികള്‍ക്ക് വനാവകാശ നിയമപ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ വനംവകുപ്പ് ജണ്ട കെട്ടാനുള്ള നടപടി ആദിവാസികളോടുള്ള വെല്ലുവിളിയാണെന്ന് കര്‍ഷക കോണ്‍ഗ്രസ്. തോട്ടത്തില്‍ അതിക്രമിച്ചുകയറി വനപാലകര്‍ കാപ്പിച്ചെടി വെട്ടി നശിപ്പിക്കുകയും ജണ്ടകെട്ടാന് ശ്രമിച്ചതിനുമെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. വനംവകുപ്പിന്റെ ജനദ്രോഹ നടപടിക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുന്നും കര്‍ഷക കോണ്‍ഗ്രസ്. ജില്ലാ വൈസ് പ്രസിഡന്റ് വി.ഡി. ജോസ്, സുധീഷ് അരീപ്ലാക്കില്, ആന്റണി ചോലിക്കര, എം.ജി. എല്‍ദോസ്, കെ.എ. അനീഫ, അപ്പി ബോളന്, ഗീതാ വിജയന്, ബി.വി. ബോളന്, പവിത്രന് എഴുപത്തിമൂന്ന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍